കോഹ്‍ലിയെക്കുറിച്ച് താന്‍ ആദ്യം കേട്ട കാര്യങ്ങള്‍ തനിക്ക് അത്ര വിശ്വസനീയമല്ലായിരുന്നുവെന്ന് എബി ഡി വില്ലിയേഴ്സ്

Sports Correspondent

താന്‍ ആദ്യമായി വിരാട് കോഹ്‍ലിയെക്കുറിച്ച് കേട്ടപ്പോള്‍ താന്‍ കോഹ്‍ലിയുടെ കഴിവിനെക്കുറിച്ച് വലിയ മതിപ്പ് ഉണ്ടായില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ വിരാടിന്റെ അടുത്ത സുഹൃത്തായ എബി ഡി വില്ലിയേഴ്സ്. വിരാട് കോഹ്‍ലിയെക്കുറിച്ച് തന്നോട് ആദ്യം പറയുന്നത് മാര്‍ക്ക് ബൗച്ചര്‍ ആണ്. താന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ ആദ്യ മൂന്ന് വര്‍ഷം കളിച്ച ശേഷം ബാംഗ്ലൂരിലേക്ക് എത്തുകയായിരുന്നു. കോഹ്‍ലി ആദ്യ സീസണ്‍ മുതല്‍ ബാംഗ്ലൂര്‍ ടീമിലുണ്ടായിരുന്നുവെന്നും എബി പറഞ്ഞു.

താന്‍ മാര്‍ക്ക് ബൗച്ചറില്‍ നിന്ന് കോഹ്‍ലിയെക്കുറിച്ച് വളരെ അധികം കേട്ട് കഴിഞ്ഞിരുന്നു. കോഹ്‍ലിയ്ക്ക് അന്ന് 18-19 വയസ്സ് മാത്രമായിരുന്നുവെന്നും ബൗച്ചര്‍ കോഹ്‍ലിയെക്കുറിച്ച് വാചാലനായി സംസാരിക്കുമായിരുന്നുവെങ്കിലും താന്‍ അത് വിശ്വസിക്കുവാന്‍ തയ്യാറായില്ലെന്ന് എബിഡി പറഞ്ഞു. ഇത്തരം ചിന്താഗതി തീര്‍ത്തും മനുഷ്യ സഹജമാണെന്നും വിരാടിനോട് ഡി വില്ലിയേഴ്സ് പറഞ്ഞു.

താന്‍ ഈ വ്യക്തിയെ അത്ര കണ്ട് വിശ്വസിക്കില്ലെന്നാണ് താന്‍ തന്റെ മനസ്സിനോട് ആദ്യം പറഞ്ഞ് പഠിപ്പിച്ചതെന്ന് ഡി വില്ലിയേഴ്സ് സൂചിപ്പിച്ചു. ഞാന്‍ വിരാടിന്റെ ശൈലിയും സ്റ്റൈലുമെല്ലാം കണ്ടുവെങ്കിലും അത്രയ്ക്ക് വിരാട് തനിക്ക് സ്വീകാര്യനായിരുന്നില്ല ആദ്യ കാഴ്ചയില്‍ എന്ന് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം പറഞ്ഞു.