വനിത ഹോക്കി ലോകകപ്പില്‍ യഥേഷ്ടം ഗോളുകള്‍ സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 7-1 എന്ന സ്കോറിനാണ് ചൈനയെ നെതര്‍ലാണ്ട്സ് കെട്ട് കെട്ടിച്ചത്. മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ തുടങ്ങിയ ഗോള്‍ സ്കോറിംഗ് 59ാം മിനുട്ടിലാണ് നെതര്‍ലാണ്ട്സ് പൂര്‍ത്തിയാക്കിയത്. ആദ്യ പകുതിയില്‍ 4-0നായിരുന്നു വിജയികള്‍ മുന്നില്‍. ചൈനയ്ക്കായി 57ാം മിനുട്ടില്‍ ജിംഗ് യോംഗ് ഏക ഗോള്‍ നേടി. കായ വാന്‍ മാസാക്കര്‍, കെല്ലി ജോങ്കര്‍, ലൗറിന്‍ ലൂറിങ്ക്, ലിഡ്വിജ് വെള്‍ട്ടെന്‍(2), കിറ്റി വാന്‍ മെയില്‍, സാന്‍ ഡി വാര്‍ഡ് എന്നിവരാണ് നെതര്‍ലാണ്ട്സ് ഗോള്‍ സ്കോറര്‍മാര്‍.
കൊറിയയുടെ പ്രതിരോധത്തെ മറികടന്ന് മത്സരം അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ അവശേഷിക്കെയാണ് ഇറ്റലിയുടെ ഗോള്‍. 60ാം മിനുട്ടില്‍ വാലന്റീന ബാര്‍ക്കോണിയാണ് കൊറിയന്‍ ഹൃദയങ്ങള്‍ തകര്‍ത്ത ഗോള്‍ സ്വന്തമാക്കിയത്. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് കൊറിയന്‍ പ്രതിരോധത്തെ മറികടന്ന് ഇറ്റലി ഗോള്‍ വല ചലിപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial