ജാവ്‍ലിന്‍ ത്രോയിലെ ലോക റാങ്കിംഗിൽ ഇന്ത്യയുടെ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒളിമ്പിക്സിൽ സ്വര്‍ണ്ണ മെഡൽ നേട്ടം സ്വന്തമാക്കിയതോടെയാണ് നീരജിന് ഈ നേട്ടം ലഭിച്ചത്. 14 സ്ഥാനങ്ങളാണ് നീരജ് മെച്ചപ്പെടുത്തിയത്.
1315 റാങ്കിംഗ് സ്കോര്‍ നേടിയ താരം ജര്‍മ്മനിയുടെ ജോഹാന്നസ് വെറ്ററിന് പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്. വെറ്ററിന് 1396 ആണ് സ്കോറായിയുള്ളത്. 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഫൈനലിലെ ആദ്യ മൂന്ന് ശ്രമങ്ങള്‍ക്ക് ശേഷം വെറ്റര്‍ പുറത്താകുകയായിരുന്നു.
പോളണ്ടിന്റെ മാര്‍സിന്‍ കുര്‍കോവസ്കി, ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെച്ച്, ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനത്ത്.