ഇറ്റലിയിൽ നിന്നും ചൈനീസ് സൂപ്പർ ലീഗിലേക്ക് പറക്കാനിരുന്ന മാരെക് ഹാംസിക്കിന് തിരിച്ചടി. ഹാംസിക്കിന്റെ വില്പന താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് നാപോളി. ചൈനീസ് ക്ലബായ ഡാലിയൻ യിഫങും ആയി ഹാംസിക് കരാറിൽ എത്തിയതായി മുൻപ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വില്പന തുകയുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളാണ് ഇപ്പോൾ വില്പന നിർത്തിവെക്കാൻ കാരണമായത്.
ഫെബ്രുവരി 28. വരെ ചൈനീസ് ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുന്നതിനാൽ ചൈനീസ് ടീമിന് സാവകാശം ഉണ്ട്. സ്ലോവാക്കിയൻ താരം ഹാംസിക് അവസാന 12 വർഷങ്ങളായി നാപോളിയിടെ ഒപ്പമുള്ള താരമാണ്. നാപോളിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനെന്ന റെക്കോർഡ് ക്യാപ്റ്റൻ ഹാംസിക്കിന്റെ പേരിലാണ്.