ഇറ്റാലിയൻ സീരി എയിൽ നിലവിലെ ചാമ്പ്യന്മാരായ എ.സി മിലാനെ വീഴ്ത്തി നാപോളി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് നാപോളി ജയം. ജയത്തോടെ ലീഗിൽ പോയിന്റ് പട്ടികയിൽ അറ്റലാന്റക്ക് ഒപ്പം എത്തിയ നാപോളി ഗോൾ വ്യതാസത്തിൽ ലീഗിൽ ഒന്നാമതും എത്തി. സാൻ സിറോയിൽ മിലാനു ലീഗിലെ ആദ്യ പരാജയം ഏൽപ്പിച്ച നാപോളി അവസരങ്ങൾ ഉണ്ടാക്കുന്നതിൽ പിറകിൽ ആയെങ്കിലും ജയം പിടിച്ചെടുക്കുക ആയിരുന്നു.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ മറ്റെയോ പൊളിറ്റാനോ നാപോളിക്ക് മുൻതൂക്കം നൽകി. പകരക്കാരനായി ഇറങ്ങിയ സെർജിനോ ഡെസ്റ്റ് വിചയെ വീഴ്ത്തിയതിനു വാർ പെനാൽട്ടി അനുവദിക്കുക ആയിരുന്നു. 69 മത്തെ മിനിറ്റിൽ തിയോ ഹെർണാണ്ടസിന്റെ പാസിൽ നിന്നു ഒലിവർ ജിറൂദ് മിലാനു സമനില സമ്മാനിച്ചു. എന്നാൽ ഒമ്പത് മിനിറ്റിനുള്ളിൽ നാപോളി വിജയഗോൾ കണ്ടത്തി. മരിയോ റൂയിയുടെ ക്രോസിൽ നിന്നു അതുഗ്രൻ ഹെഡറിലൂടെ ജിയോവാണി സിമിയോണിയാണ് നാപോളിക്ക് വിജയഗോൾ സമ്മാനിച്ചത്.