ഒന്നാം സീഡ് നദാൽ, ഓസ്‌ട്രേലിയൻ കിരീട പ്രതീക്ഷയായ കൈരഗൂയിസ്, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്, ക്രൊയേഷ്യയുടെ മരിയൻ സിലിച്ച് എന്നിവർ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. നദാൽ അനായാസം ജയിച്ചപ്പോൾ ഫ്രാൻസിന്റെ ജോ വിൽഫ്രെഡ് സോങ്ങയെ കടുത്തൊരു മത്സരത്തിൽ മറികടന്നാണ് ഇത്തവണത്തെ കിരീട പ്രതീക്ഷയായ കൈരഗൂയിസ് മുന്നേറിയത്. യുവതാരം റൂബലെവിനെതിരെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ വിജയിച്ച ദിമിത്രോവാണ് അടുത്ത റൗണ്ടിൽ നിക്കിന്റെ എതിരാളി. മറ്റുമത്സരങ്ങളിൽ സിലിച്ച് റയാൻ ഹാരിസണെ തോല്പിച്ചപ്പോൾ ഡോൾഗൊപൊളോവിനെ തോൽപ്പിച്ച് ഷ്വാർട്‌സ്മാനും, കാർലോവിച്ചിനെ മറികടന്ന് സെപ്പിയും, മുള്ളറെ മറികടന്ന് ബുസ്റ്റയും, ബ്രിട്ടന്റെ എഡ്മുണ്ടും നാലാം റൗണ്ടിലേക്ക് മുന്നേറി.
അട്ടിമറികൾ തുടരുന്ന വനിതാ വിഭാഗത്തിൽ ഏഴാം സീഡ് ഒസ്റ്റാപെങ്കോയും ടൂർണമെന്റിൽ നിന്ന് പുറത്തായി. മുപ്പത്തിരണ്ടാം സീഡ് കൊണ്ടാവീറ്റ് ആണ് താരത്തെ മൂന്ന് സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്. മറ്റുമത്സരങ്ങളിൽ രണ്ടാം സീഡ് വോസ്നിയാക്കി, സുവാരസ് നവാരോ, റിബറിക്കോവ, സ്വിറ്റോലിന, മാർട്ടിനെസ് എന്നിവരും നാലാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.
പുരുഷ ഡബിൾസിൽ ഇന്ത്യക്കാർ അടങ്ങിയ ബൊപ്പണ്ണ സഖ്യവും ശരൺ സഖ്യവും വിജയം കണ്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial