അപ്രഖ്യാപിത വിലക്കും മറികടന്ന് ഉത്തര കേരള സെവൻസിൽ ജനസാഗരം, ഇനി സെമി അങ്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കണ്ണൂർ കാസര്‍ഗോഡ് ജില്ലയിലെ ടീമുകളെ ഉൾപ്പെടുത്തി മുസാഫിർ എഫ് സി രാമന്തളി ആഥിത്യമരുളുന്ന ഉത്തര കേരള സെവന്‍സ് ഫുട്ബോൾ ടൂര്‍ണമെന്റിൽ നാളെ മുതൽ സെമി പോരാട്ടങ്ങൾ തുടങ്ങും. ഇന്നലെ നടന്ന അവസാന ക്വാർട്ടർ വിജയിച്ച് ഷൂട്ടേഴ്സ് പടന്നയും സെമിയിൽ എത്തിയതോടെയാണ് സെമി പോരാട്ടങ്ങൾ തീരുമാനമായത്. ഇന്നലെ വാശിയേറിയ മത്സരത്തിൽ ബ്രദേർസ് വൾവക്കാടിനെയാണ് മൂന്നിനെതിരെ നാല് ഗോളുകൾക്ക് നെക്സ്റ്റൽ ഷൂട്ടേർസ് പടന്ന തോൽപ്പിച്ചത്.

സെമിയിൽ കരുത്തരായ അൽ-ഹുദ ബീരിച്ചേരിയാകും ഷൂട്ടേർസിന്റെ എതിരാളികൾ. നാളെ നടക്കുന്ന ആദ്യ സെമിയിൽ എഫ് സി പയ്യന്നൂരും സൂപ്പർ സോക്കർ ബീച്ചാരിക്കടവും ഏറ്റുമുട്ടും.ഷൂട്ടേഴ്സും എ എഫ് സി ബീരിച്ചേരിയും തമ്മിലുള്ള മത്സരം മറ്റന്നാൾ ആണ് നടക്കുക. ഇളംബച്ചി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ചാകും മത്സരങ്ങൾ നടക്കുക.

സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ അപ്രഖ്യാപിത വിലക്ക് ഉത്തര കേരള സെവൻസിന് ഉണ്ട് എങ്കിലും ടൂർണമെന്റിന്റെ മികച്ച നടത്തിപ്പും മികച്ച മത്സരങ്ങൾക്ക് ടൂർണമെന്റ് സാക്ഷിയായതും ടൂർണമെന്റിനെ വിജയത്തിലേക്ക് കൊണ്ടുപപോവുകയാണ്. ജനസാഗരമാണ് ഒരോ മത്സരവും കാണാൻ ഗ്യാലറിയിൽ എത്തുന്നത്.