ജയ്പൂരിനെ ചുഴറ്റിയെറിഞ്ഞ് മുംബൈ

Sports Correspondent

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ തകര്‍ത്തെറിഞ്ഞ് യു മുംബ. 48-24 എന്ന സ്കോറിനു കൂറ്റന്‍ ജയമാണ് ജയ്പൂരിനെതിരെ മുംബൈ സ്വന്തമാക്കിയത്. പകുതി സമയത്ത് 26-8നു ലീഡ് മുംബൈ ആയിരുന്നു ചെയ്തിരുന്നത്. രണ്ടാം പകുതിയില്‍ കളി ഇരു ടീമുകളും മെച്ചപ്പെടുത്തിയെങ്കിലും ജയ്പൂരിനു മുംബൈയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ സാധിച്ചില്ല.

അഭിഷേക്(12), ദര്‍ശന്‍ കഡിയന്‍(10), വിനോദ് കുമാര്‍(7), ഫസല്‍ അത്രച്ചാലി(5) എന്നിവരാണ് മുംബൈ നിരയില്‍ തിളങ്ങിയവര്‍. ജയ്പൂരിനായി ദീപക് ഹൂഡ ആറും അനൂപ് കുമാര്‍ 5 പോയിന്റും നേടി.

റെയിഡിംഗില്‍ 24-16നും പ്രതിരോധത്തില്‍ 15-7നും ലീഡ് ചെയ്ത മുംബൈ നാല് തവണ ജയ്പൂരിനെ ഓള്‍ഔട്ട് ആക്കിയത് വഴി എട്ട് പോയിന്റുകള്‍ ആ ഗണത്തില്‍ നേടി.