മുംബൈ ഇന്ത്യന്‍സ് നിരയില്‍ കുറച്ചേറെ കാലമായി ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മൂല്യമേറിയ താരമാണ് കീറണ്‍ പൊള്ളാര്‍ഡ്. താന്‍ മുംബൈ ഇന്ത്യന്‍സില്‍ കളിച്ചിരുന്നപ്പോള്‍ താനാണ് പൊള്ളാര്‍ഡിനെ ടീമിലെത്തിക്കുവാന്‍ താനാണ് മുംബൈയെ സമ്മതിപ്പിച്ചെടുത്തതെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഡ്വെയിന്‍ ബ്രാവോ. 2010ല്‍ ആണ് മുംബൈ പൊള്ളാര്‍ഡിനെ സ്വന്തമാക്കുന്നത്.
ഹര്‍ഷ ബോഗ്‍ലേയുമായി സംസാരിക്കുമ്പോളാണ് ബ്രാവോ ഈ കാര്യം വെളിപ്പെടുത്തിയത്. താന്‍ ചെന്നൈയിലേക്ക് പോകുവാന്‍ തീരുമാനിച്ചപ്പോളാണ് പകരം പൊള്ളാര്‍ഡിനെ നിര്‍ദ്ദേശിച്ചതെന്നും എന്നാല്‍ ടീമിന് അന്ന് പൊള്ളാര്‍ഡിനെ സ്വന്തമാക്കാനായില്ല പകരം ഡ്വെയിന്‍ സ്മിത്തിനെ ടീമിലെത്തിക്കുകയായിരുന്നു.
എന്നാല്‍ അടുത്ത വര്‍ഷം ട്രിനിഡാഡ് & ടൊബാഗോയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച പൊള്ളാര്‍ഡിന്റെ നാമം ബ്രാവോ വീണ്ടും മുന്നോട്ട് വയ്ക്കുകയായിരുന്നുവെന്നും ടീം അന്ന് പൊള്ളാര്‍ഡിനെ സ്വന്തമാക്കുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ബ്രാവോ വ്യക്തമാക്കി. താന്‍ മുംബൈ ഇന്ത്യന്‍സ് ഈ തീരുമാനം എടുത്തതിന് തൊട്ടുപിന്നാലെ പൊള്ളാര്‍ഡിനെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും അന്ന് ഈ വിവരം അറിഞ്ഞ യുവതാരം USD 200,000 ന്റെ കരാര്‍ തുക കേട്ട് ഞെട്ടുകയായിരുന്നുവെന്നും ബ്രാവോ പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിനായി ഐപിഎലില്‍ 148 മത്സരങ്ങളില്‍ നിന്ന് 2755 റണ്‍സാണ് 14 അര്‍ദ്ധ ശതകങ്ങള്‍ ഉള്‍പ്പെടെ താരം നേടിയിട്ടുള്ളത്. 56 വിക്കറ്റും താരം നേടിയിട്ടുണ്ട്.