ഐ എസ് എൽ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം ഇന്ന് മുംബൈയിൽ നടക്കും. ആതിഥേയരായ മുംബൈ സിറ്റി എഫ് സി ഗോവയെ ആണ് ഇന്ന് നേരിടുന്നത്. ലീഗിൽ രണ്ടാമത് ഫിനിഷ് ചെയ്ത ടീമാണ് എഫ് സി ഗോവ. മുംബൈ സിറ്റി മൂന്നാമതായായിരുന്നു ലീഗ് അവസാനിപ്പിച്ചത്. ഈ സീസണിൽ മികച്ച പ്രകടനമാണ് മുംബൈ നടത്തിയിട്ടുള്ളത് എങ്കിലും എഫ് സി ഗോവയ്ക്ക് മുന്നിൽ ദയനീയ പ്രകടനമാണ് മുംബൈ അവസാന രണ്ട് പോരാട്ടങ്ങളിലും കാഴ്ചവെച്ചത്.
രണ്ട് തവണ ഈ സീസണിൽ ഏറ്റുമുട്ടിയപ്പോൾ 5-0, 2-0 എന്നീ പരാജയങ്ങൾ മുംബൈ സിറ്റി ഏറ്റുവാങ്ങി. ആ പരാജയങ്ങൾക്ക് സെമിയിൽ മറുപടി പറയാൻ ആകും എന്നാകും ജോർഗെ കോസ്റ്റയുടെ മുംബൈ കരുതുന്നത്. മുംബൈയുടെ ചരിത്രത്തിലെ രണ്ടാം സെമി ഫൈനലാണിത്. എന്നാൽ മറുവശത്തുള്ള എഫ് സി ഗോവയ്ക്ക് ഇത് നാലാം സെമി ഫൈനൽ ആണ്. നാലു തവണ സെമി എത്തിയിട്ടും ഒരു കിരീടം ഇല്ലാ എന്ന വിഷമം ഇത്തവണ പരിഹരിക്കാം എന്ന് ലൊബേര കരുതുന്നു.
കോറോയും എഡു ബേഡിയയുമാണ് എഫ് സി ഗോവയുടെ കരുത്ത്. അടുത്ത കാലത്തായി ഡിഫൻസിലും മെച്ചപ്പെട്ട ഗോവയെ പിടിച്ചുകെട്ടുക മുംബൈക്ക് അത്ര എളുപ്പമാകില്ല