സൂപ്പർ സ്റ്റുഡിയോയെ പെനാൾട്ടിയിൽ തോൽപ്പിച്ച് ജവഹർ മാവൂർ

മഞ്ചേരിയിൽ ജവഹർ മാവൂരിന് വിജയം. ഇന്ന് മഞ്ചേരി സെവൻസിലെ സെമി പോരിൽ കരുത്തന്മാരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ജവഹർ മാവൂരും ഏറ്റുമുട്ടിയ മത്സരത്തിൽ പെനാൾട്ടിയിൽ ആയിരുന്നു ജവഹർ വിജയിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും 2 ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു‌. തുടർന്ന് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തുകയും അവിടെ ജവഹർ മികവ് കാണിക്കുകയും ചെയ്തു‌

നാളെ മഞ്ചേരി സെവൻസിൽ ഫ്രണ്ട്സ് മമ്പാട് മെഡിഗാഡ് അരീക്കോടിനെ നേരിടും.