പുതിയ സീസണായുള്ള എവേ ജേഴ്സി മുംബൈ സിറ്റി അവതരിപ്പിച്ചു. സ്വർണ്ണ നിറവും നീലയും ഉള്ളതാണ് മുംബൈ സിറ്റിയുടെ എവേ ജേഴ്സി. സ്ക്വാഡ് ഗിയർ എന്ന കമ്പനി ആണ് മുംബൈയുടെ ജേഴ്സി ഒരുക്കുന്നത്. എഫ് സി ഗോവയുടെ ജേഴ്സിയും സ്ക്വാഡ് ഗിയർ തന്നെ ആണ് ഒരുക്കുന്നത്. ഒക്ടോബർ 5ന് കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിലാകും മുംബൈ ആദ്യമായി എവേ കിറ്റ് അണിയുക.