ഐ എസ് എല്ലിൽ ജംഷദ്പൂരിനെ തോൽപ്പിക്കുക എന്ന മുംബൈ സിറ്റിയുടെ ആഗ്രഹം പൂർത്തിയാക്കാൻ ഇനിയും കാത്തിരിക്കണം. ഇന്ന് മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയെ ജംഷദ്പൂർ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജംഷദ്പൂരിന്റെ വിജയം. കഴിഞ്ഞ സീസണിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജംഷദ്പൂരിനോട് ജയിക്കാൻ മുംബൈക്ക് ആയിരുന്നില്ല.
പുതിയ പരിശീലകനായ ഫെറാണ്ടോയ്ക്ക് ജയത്തോടെ തുടങ്ങാൻ കഴിഞ്ഞപ്പോൾ മുംബൈ കോച്ച് ജോർഗെ കോസ്റ്റയ്ക്ക് നേരെ വിപരീതമായി ഫലം. സന്ദർശകരായ ജംഷദ്പൂർ ഒരു ഹെഡർ ഗോളിലൂടെ ആദ്യ പകുതിയിൽ നേടിയ ഗോളാണ് ജംഷദ്പൂരിനെ വിജയിപ്പിച്ചത്. കളിയുടെ 28ആം മിനുട്ടിലായിരുന്നു ഗോൾ പിറന്നത്. ഇടത് വിങ്ങിൽ നിന്ന് കാല്വോ കൊടുത്ത ക്രോസ് സ്പാനിഷ് താരം മരിയോ ആർകസ് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.
മുംബൈ സിറ്റിക്ക് ഓൺ ടാർഗറ്റിലേക്ക് ഒരു ഷോട്ട് ഉതിർക്കാൻ രണ്ടാം പകുതി ആവേഅൻടി വന്നിരുന്നു. രണ്ടാം പകുതിയിൽ സമനിലയ്ക്കായി ശ്രമിച്ചു എങ്കിലും മുംബൈക്ക് സമനില ലഭിച്ചില്ല. 84ആം മിനുട്ടിൽ സൊഗൗ മുംബൈക്ക് ആയി വല കുലുക്കി എങ്കിലും ലൈൻ റഫറി കൃത്യമായി ഓഫ് സൈഡ് വിളിച്ചു. കളിയുടെ ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം പാബ്ലൊ നേടിയ ജംഷദ്പൂരിന്റെ രണ്ടാം ഗോൾ അവർക്ക് മൂന്ന് പോയന്റ് ഉറപ്പിച്ച് കൊടുത്തു.
ജംഷദ്പൂരിന്റെ ജെറിയാണ് മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ച് ആയത്. ജംഷദ്പൂരിന്റെ വിദേശ താരൻ തിരി കളിയിൽ ഉടനേളം മികച്ചു നിന്നു.