യൂത്ത് ചാമ്പ്യൻസ് ലീഗിൽ വലൻസിയയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീം വലൻസിയയെ നേരിടാൻ ഇരിക്കുന്നതിന് മുമ്പായി യൂത്ത് ലീഗിൽ രണ്ട് ടീമുകളുടെയും യുവനിര ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. യൂത്ത് ചാമ്പ്യൻസ് ലീഗിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗ്രീന്വുഡ്, തഹിത് ചോങ്, മിലെൻ ബാർസ്, ജോഷ് ബോഹു എന്നിവരാണ് ഗോളുകൾ നേടിയത്. ഗ്രീൻവുഡ് ആദ്യ മത്സരത്തിൽ യങ് ബോയ്സിന് എതിരെയും ഗോൾ നേടിയിരുന്നു. ഗ്രൂപ്പിൽ ഇതോടെ രണ്ടിൽ രണ്ട് വിജയവുമായി യുണൈറ്റഡ് ഒന്നാമത് എത്തി.