ഐപിഎൽ ലേലത്തിൽ ഏറ്റവും മോശം സ്ട്രാറ്റജി മുംബൈ ഇന്ത്യന്സിന്റെയായിരുന്നുവെന്നും മുംബൈയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ലേലം ആയിരുന്നു ഇത്തവണത്തേതെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്.
രോഹിത് ശര്‍മ്മ, കീറൺ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെ നിലനിര്‍ത്തിയ മുംബൈ ലേലത്തിനെത്തുമ്പോള്‍ 48 കോടിയായിരുന്നു കൈവശമുണ്ടായിരുന്നത്.
ഇതിൽ 15.25 കോടി രൂപയ്ക്ക് ഇഷാന് കിഷനെയും 8 കോടി രൂപയ്ക്ക് ജോഫ്ര ആര്‍ച്ചറെയും സ്വന്തമാക്കുവാന്‍ ഫ്രാഞ്ചൈസി ചെലവാക്കുകയും ചെയ്തു. ഈ സീസണിൽ കളിക്കാത്ത ജോഫ്ര ആര്‍ച്ചര്‍ക്ക് വേണ്ടി 8 കോടി ചെലവാക്കിയത് ശരിയായ തീരുമാനം അല്ലെന്നും അതും 15 കോടി ഇഷാന് കിഷന് വേണ്ടി ചെലവാക്കിയതിന് ശേഷം എന്നുമാണ് ബ്രാഡ് ഹോഗ് പറയുന്നത്.
18 മാസത്തിൽ 2 ശസ്ത്രക്രിയയ്ക്കാണ് താരം വിധേയനായതെന്നും അതിനാൽ തന്നെ ഇനിയങ്ങോട്ട് താരത്തിന്റെ പ്രകടനം എങ്ങനെയാകുമെന്നുമുള്ള അനിശ്ചിതത്വം നിലനില്‍ക്കവെയാണ് മുംബൈയുടെ ഈ തീരുമാനം എന്നും ഹോഗ് സൂചിപ്പിച്ചു.
ബാറ്റിംഗിൽ ടോപ് ഓര്‍ഡര്‍ കരുത്തരാണെങ്കിലും നാലാം നമ്പറിൽ ടിം ഡേവിഡും അഞ്ചാം നമ്പറിൽ ആര് ബാറ്റ് ചെയ്യുമെന്നത് വലിയ ചോദ്യമാണെന്നും ഹോഗ് വ്യക്തമാക്കി. ബൗളിംഗിനും വേണ്ടത്ര ആഴം ഇത്തവണ മുംബൈയ്ക്കില്ലെന്നും പാണ്ഡ്യ സഹോദരന്മാരെ പോലെ ഒരു ഫിനിഷര്‍ ഇല്ലാത്തതും ടീമിന് വലിയ തിരിച്ചടിയാകുമെന്നും ഹോഗ് അഭിപ്രായം രേഖപ്പെടുത്തി.
മുംബൈ ഐപിഎൽ സ്ക്വാഡ്: Rohit Sharma, Kieron Pollard, Suryakumar Yadav, Jasprit Bumrah, Ishan Kishan, Dewald Brevis, Tim David, Basil Thampi, M Ashwin, Jaydev Unadkat, Mayank Markande, Tilak Varma, Sanjay Yadav, Riley Meredith, Mohd Arshad Khan, Anmolpreet Singh, Ramandeep Singh, Rahul Buddhi, Hrithik Shokeen, Arjun Tendulkar, Aryan Juyal, Fabian Allen