“ഇന്ത്യയോട് തനിക്കുള്ള സ്നേഹവും കൂറും ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല” – മുഹമ്മദ് ഷമി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ തോൽവിക്ക് ശേഷം വലിയ ഓൺലൈൻ അധിക്ഷേപത്തിന് വിധേയമായതിനെ കുറിച്ച് ഇന്ത്യയുടെ വെറ്ററൻ പേസ് ബൗളർ മുഹമ്മദ് ഷമി ആഞ്ഞടിച്ചു. ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം ഷമിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് വിദ്വേഷ സന്ദേശങ്ങൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും അദ്ദേഹം പാകിസ്താനിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

തന്നെ ട്രോളിയവർ യഥാർത്ഥ ആരാധകരോ യഥാർത്ഥ ഇന്ത്യക്കാരോ അല്ലെന്ന് ഷമി പറഞ്ഞു. അജ്ഞാതരായ സോഷ്യൽ മീഡിയ പ്രൊഫൈലുകളുള്ള ആളുകൾക്ക് ആരുടെയെങ്കിലും നേരെ വിരൽ ചൂണ്ടുമ്പോൾ, അവർക്ക് ഒന്നും നഷ്ടപ്പെടാനില്ലൽ എന്നും ഷമി പറഞ്ഞു. ഇന്ത്യയോടുള്ള കൂറ് ആരോടും തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഷമി കൂട്ടിച്ചേർത്തു. “ഞങ്ങൾ എന്താണെന്ന് ഞങ്ങൾക്കറിയാം, ഇന്ത്യ ഞങ്ങൾക്ക് എന്താണ് അർത്ഥമാക്കുന്നത് എന്ന് ഞങ്ങൾ പറയേണ്ടതില്ല, കാരണം ഞങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കുകയും രാജ്യത്തിന് വേണ്ടി പോരാടുകയും ചെയ്യുന്നുണ്ട്” ഷമി പറഞ്ഞു.

“അതുകൊണ്ട് തന്നെ ഇത്തരം ട്രോളുകൾക്കെതിരെ പറഞ്ഞുകൊണ്ടോ പ്രതികരിച്ചുകൊണ്ടോ ആരോടും ഒന്നും തെളിയിക്കേണ്ടതില്ല” ഷമി പറഞ്ഞു.