മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി ഐപിഎസ് ഓഫീസര്‍ സമ്പത്ത് കുമാറിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ. 2014ൽ ധോണി ഇദ്ദേഹത്തിനെതിരെ സിവിൽ സ്യൂട്ട് ഫയൽ ചെയ്തിരുന്നു. ധോണി സ്പോട്ട് ഫിക്സിംഗിലും മാച്ച് ഫിക്സിംഗിലും പങ്കാളിയായിട്ടുണ്ടായിരുന്നുവെന്നാണ് ഇന്‍സ്പെക്ടര്‍ ജനറൽ ഓഫ് പോലീസ് ആയ സമ്പത്ത് കുമാര്‍ പറഞ്ഞത്.
അന്ന് സീ മീഡിയ കോര്‍പ്പറേഷനിൽ നിന്നും സമ്പത്ത് കുമാറിൽ നിന്നും 100 കോടി മാനനഷ്ടം വേണമെന്നായിരുന്നു സിവിൽ സ്യൂട്ടിൽ ധോണി ആവശ്യപ്പെട്ടത്. മാര്‍ച്ച് 2014ൽ സമ്പത്ത് കുമാറിനോട് ഇനി ധോണിയെക്കുറിച്ച് പരാമര്‍ശങ്ങള്‍ അരുത് എന്ന് കോടതി ഇന്ററിം ഓര്‍ഡര്‍ പുറത്ത് വിട്ടിരുന്നു.
എന്നാൽ സുപ്രീം കോടതിയിൽ സത്യവാങ്ങമൂലത്തിൽ ഇന്ത്യയിലെ കോടതി വ്യവസ്ഥയെ വിമര്‍ശിക്കുകയും ധോണിയ്ക്കെതിരെയും ഉള്ള ആരോപണം വീണ്ടും ആവര്‍ത്തിക്കുകയുമായിരുന്നു. ഇതിനെതിരെ ആണ് മദ്രാസ് ഹൈക്കോടതിയെ ധോണി സമീപിച്ചത്.
നവംബര്‍ 8ന് ആണ് കേസ് ഹിയറിംഗിന് വെച്ചിരിക്കുന്നത്.