കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം എം പി സക്കീറിനെതിരെ ഞെട്ടിക്കുന്ന നടപടിയുമായി എ ഐ എഫ് എഫ്. താരത്തെ ഈ സീസണിൽ ഇനി കളിക്കാൻ അനുവദിക്കാത്ത വിധിയാണ് എ ഐ എഫ് എഫ് വിധിച്ചിരിക്കുന്നത്. ആറു മാസത്തേക്ക് എം പി സക്കീറിനെ വിലക്കിയിരിക്കുന്നത്. ഈ സീസണിലും അടുത്ത സീസൺ തുടക്കത്തിലും സക്കീറിന് കളിക്കാൻ ആവില്ല.
ഐ എസ് എല്ലിൽ അവസാന മത്സരത്തിൽ മുംബൈ സിറ്റിക്ക് എതിരെ എം പി സക്കീർ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ആ കാർഡ് വാങ്ങിയതിന് പിന്നാലെ റഫറിയോടു തട്ടി കയറിയതിനാണ് ഈ വിലക്ക് വന്നിരിക്കുന്നത്. ഇത്രയും വലിയ വിലക്ക് അനീതി ആയാണ് ഫുട്ബോൾ നിരീക്ഷകർക്ക് തോന്നുന്നത്. വലിയ ഫൗളുകൾക്കും കഴിഞ്ഞ സീസൺ അവസാനം നടന്ന സൂപ്പർ കപ്പിലെ ജംഷദ്പൂർ എഫ് സി ഗോവ മത്സരത്തിലെ കയ്യാംകളിക്കും വരെ ഇത്ര വലിയ നടപടികൾ ഉണ്ടായിട്ടില്ല.
മധ്യനിരയിൽ താരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സിന് സക്കീറിന്റെ അഭാവം വലിയ തിരിച്ചടി തന്നെയാകും.