കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം എം പി സക്കീറിനെതിരെ എ ഐ എഫ് എഫ് എടുത്ത അച്ചടക്ക നടപടിയിൽ ഇളവ്. താരത്തെ ഈ സീസണിൽ ഇനി കളിക്കാൻ അനുവദിക്കാത്ത വിധത്തിൽ ആറു മാസത്തേക്ക് എം പി സക്കീറിനെ വിലക്കിയിരുന്നു. എന്നാൽ ആറു മാസത്തെ വിലക്ക് ആറു മത്സരങ്ങളാക്കി ഇളവ് ചെയ്യാൻ ഇന്നലെ എ ഐ എഫ് എഫ് തീരുമാനിച്ചു. ഇതോടെ സൂപ്പർ കപ്പിൽ കളിക്കാനുള്ള അവസരമാണ് സക്കീറിന് തെളിഞ്ഞത്.
ഐ എസ് എല്ലിൽ മുംബൈ സിറ്റിക്ക് എതിരെഅ മത്സരത്തിൽ എം പി സക്കീർ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ആ കാർഡ് വാങ്ങിയതിന് പിന്നാലെ റഫറിയോടു തട്ടി കയറിയതിനായിരുന്നു വിലക്ക് വന്നിരിക്കുന്നത്. അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിച്ച ആറു മത്സരങ്ങളിലും എം പി സക്കീർ കളിച്ചിട്ടില്ല. ഇനി കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്ന സൂപ്പർ കപ്പ് യോഗ്യതാ മത്സരത്തിൽ എം പി സക്കീറിന് കളിക്കാം എന്നും എ ഐ എഫ് എഫ് അറിയിച്ചിട്ടുണ്ട്.