ചാമ്പ്യൻസ് ലീഗിൽ ആദ്യ പകുതിക്ക് പിരിയും മുൻപേ മൗറിനോ പിൻവലിച്ച എറിക് ഡയറിനോട് മാപ്പ് പറഞ്ഞ് സ്പർസ് പരിശീലകൻ. ഇന്നലെ ഒളിമ്പിയാക്കോസിനോട് ഉള്ള മത്സരത്തിൽ കളിയിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് പിന്നിൽ നിൽക്കെയാണ് 29 ആം മിനുട്ടിൽ മൗറിനോ ഡയറിനെ പിൻവലിച്ച് എറിക്സനെ ഇറക്കിയത്. മത്സര ശേഷമാണ് മൗറിനോ തരത്തോട് ഇതിൽ മാപ്പ് പറഞ്ഞത്.
കളിയിൽ ഒരു മാറ്റം അനിവാര്യം ആയതുകൊണ്ട് മാത്രമാണ് താൻ ടാക്റ്റിക്കൽ മാറ്റം വരുത്താൻ തീരുമാനിച്ചത് എന്നാണ് മൗറിനോയുടെ പക്ഷം. ഇക്കാര്യത്തിൽ താൻ ഡയറിനോട് മാപ്പ് ചോദിക്കുന്നു. തനിക്കും തന്റെ സ്റ്റാഫിനും അത് എളുപ്പമുള്ള തീരുമാനം ആയിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കളിയിൽ രണ്ടാം പകുതിയിൽ തിരിച്ചു വന്ന സ്പർസ് മത്സരം 4-2 ന് ജയിച്ചിരുന്നു. മൗറിനോയുടെ ആദ്യ സ്പർസ് ഹോം മത്സരം ആയിരുന്നു ഇത്.