2002ൽ ബ്രസീൽ ഇതിഹാസം റൊണാൾഡോ നേടിയ 8 ഗോളുകൾ എന്ന റെക്കോർഡ് അവസാന 10 ലോകകപ്പിലെ ഏറ്റവും മികച്ച സ്കോറിംഗ് റെക്കോർഡാണ്. കഴിഞ്ഞ 10 ലോകകപ്പിൽ 2002ൽ റൊണാൾഡോ നേടിയതല്ലാതെ വേറെ ആരും ആറിൽ അധികം ഗോൾ നേടിയിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ ഹാമെസ് റോഡ്രിഗസിനും 6 ഗോളുകളായിരുന്നു. ഈ ലോകകപ്പിൽ ആറു ഗോളുകളുമായി ഹാരി കെയ്ൻ ആണ് ഗോൾഡൻ ബൂട്ട് നേടിയത് എങ്കിലും കെയ്ൻ നേടിയ ഗോളുകളുടെ എണ്ണത്തേക്കാൾ ഇരട്ടിയാണ് ഈ ലോകകപ്പിലെ സെല്ഫ് ഗോളുകളുടെ എണ്ണം.
ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിന്റെ അകൗണ്ട് തുറന്നതും ഒരു സെല്ഫ് ഗോൾ ആയിരുന്നു, മാരിയോ മൻസൂക്കിച്ചിന്റെ സെല്ഫ് ഗോളോടെ ഈ ലോകകപ്പിൽ പിറന്ന സെൽഫ് ഗോളുകളുടെ എണ്ണം 12 ആയി. ലോകകപ്പ് ചരിത്രത്തിലെ റെക്കോർഡ് ആണിത്, 1998ലെ ലോകകപ്പിലായിരുന്നു ഏറ്റവും കൂടുതൽ സെൽഫ് ഗോളുകൾ ലോകകപ്പ് ചരിത്രത്തിൽ പിറന്നത്. അന്ന് ആറ് ഗോളുകളായിരുന്നു ഫ്രാൻസിൽ സെൽഫ് ഗോളായി രേഖപ്പെടുത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial