ഇന്ന് മോഹൻ ബഗാനും ഹൈദരാബാദും നേർക്കുനേർ, ജയിക്കുന്ന ടീം ഒന്നാമത്

Newsroom

Img 20220104 225846

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2021-22 സീസണിന്റെ 50-ാം ദിവസം ഗോവയിലെ ഫത്തോർഡയിലെ PJN സ്റ്റേഡിയത്തിൽ ATK മോഹൻ ബഗാനും ഹൈദരാബാദ് എഫ്‌സിയും പരസ്പരം പോരടിക്കുന്നു. പുതിയ ഹെഡ് കോച്ച് ജുവാൻ ഫെർണാണ്ടോയുടെ കീഴിൽ മോഹൻ ബഗാം രണ്ട് തുടർച്ചയായ വിജയങ്ങളുമായി മുന്നോട്ടു വരികയാണ്. മറുവശത്ത്, ഹൈദരാബാദ് എഫ്‌സി തങ്ങളുടെ അവസാന മത്സരത്തിൽ ഒഡീഷ എഫ്‌സിയെ തകർത്തത് 7 മത്സരങ്ങളിലെ അപരാജിത കുതിപ്പിലാണ്. രണ്ടു ടീമുകൾക്കും ഇന്ന് ജയിച്ച ലീഗ് ടേബിളിൽ ഒന്നാമതെത്താനുള്ള സാധ്യത ഉണ്ട്. ഹൈദരബാദിന് ഒരു പോയിന്റ് നേടിയാലും ലീഗിൽ ഒന്നാമത് എത്താം.

എട്ട് കളികളിൽ നിന്ന് 14 പോയിന്റുമായി, നാല് വിജയങ്ങളും രണ്ട് സമനിലകളും തോൽവികളും വീതമുള്ള മോഹൻ ബഗാൻ ഇപ്പോൾ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്താണ്. നാല് വിജയങ്ങളും മൂന്ന് സമനിലകളും ഒരു തോൽവിയും മാത്രമുള്ള ഹൈദരാബാദ് എഫ്‌സി 15 പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്, ലീഗ് ടോപ്പർമാരായ മുംബൈ സിറ്റി എഫ്‌സിക്ക് ഒരു പോയിന്റ് പിന്നിലായി അവർ നിൽക്കുന്നു. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം ഹോട് സ്റ്റാറിൽ കാണാം.