ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ ടി20യിൽ ഇംഗ്ലണ്ടിന് വലിയ വിജയം. 41 റൺസിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 235ന്റെ വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കക്ക് 193/8 റൺസ് മാത്രമെ എടുക്കാനായുള്ളൂ. 28 പന്തിൽ 72 റൺസ് അടിച്ച സ്റ്റബ്സും 33 57 റൺസ് അടിച്ച ഹെൻഡ്രിക്സും ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു.
ഇന്ന് 16 പന്തിൽ അർധ സെഞ്ച്വറി അടിച്ച് ഇംഗ്ലണ്ടിനായി റെക്കോർഡ് ഇട്ട മൊയീൻ അലി മാൻ ഓഫ് ദി മാച്ച് ആയി. മൊയീൻ അലി ഒരു വിക്കറ്റും എടുത്തിരുന്നു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 234 റൺസ് ആണ് അടിച്ചത്. അവരുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടി20 ടോട്ടൽ ആയിരുന്നു ഇത്. ഇംഗ്ലണ്ട് അവരുടെ സ്വന്തം നാട്ടിൽ വെച്ച് ഇതുവരെ അടിച്ച ഏറ്റവും ഉയർന്ന സ്കോറും.
ബെയർ സ്റ്റോ, മൊയീൻ അലി, മലൻ, ബട്ലർ എന്നിവർ എല്ലാം ഇന്ന് തൊട്ടതല്ലാം ബൗണ്ടറി ആയിരുന്നു. 20 സിക്സുകൾ ആണ് ഇംഗ്ലണ്ട് ആകെ ഇന്ന് അടിച്ചത്. ബെയർ സ്റ്റോ 53 പന്തിൽ 90 റൺസുമായി ടോപ് സ്കോറർ ആയി. 8 സിക്സും 3 ഫോറും ബെയർസ്റ്റോ അടിച്ചു. മൊയീൻ അലി വെറും 18 പന്തിൽ ആണ് 52 റൺസ് അടിച്ചത്. ആറ് സിക്സ് ഇതിൽ ഉൾപ്പെടുന്നു.
മലൻ 23 പന്തിൽ 43 റൺസും ബട്ലർ 8 പന്തിൽ 22 റൺസും അടിച്ചു. ലുംഗി എൻഡിഡി ദക്ഷിണാഫ്രിക്കക്ക് ആയി 5 വിക്കറ്റ് വീഴ്ത്തി എങ്കിലും ഇതൊന്നും റൺ വേഗത കുറച്ചില്ല.