എറിക്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആദ്യ ഗോൾ നേടി

Newsroom

Img 20220728 023810
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളിച്ച സൗഹൃദ മത്സരത്തിൽ വ്രെക്സാം ക്ലബിനെതിരെ വിജയം നേടി. ഇന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്. പുതിയ സൈനിംഗുകളായ എറിക്സണും ലിസാൻഡ്രോ മാർട്ടിനസും ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു. എറിക്സൺ ആദ്യ പകുതിയിൽ യുണൈറ്റഡിനായി ഗോളും നേടി.

എറിക്സണെ കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അർജന്റീനൻ യുവതാരം ഗർനാചോ, യുവ വിങ്ങർ അമദ് ദിയാലോ, ഡിഫൻഡർ ടെല്ലസ് എന്നിവർ ഗോൾ നേടി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി അടുത്ത മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും.