“മികച്ച താരത്തിനുള്ള പുരസ്കാരം മോഡ്രിച്ച് അർഹിച്ചിരുന്നു” റൊണാൾഡോയുടെ വാക്കുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മോഡ്രിചിന് യുവേഫയുടെ മികച്ച താരത്തിനുള്ള അവാർഡ് കിട്ടിയതിൽ റൊണാൾഡോയ്ക്ക് നിരാശയുണ്ടായിരുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ അതിനെ എതിർത്ത് മോഡ്രിച് രംഗത്ത്. തനിക്ക് അവാർഡ് ലഭിച്ച അന്ന് തന്നെ അഭിനന്ദിച്ച് റൊണാൾഡോ സന്ദേശം അയച്ചിരുന്നു. താൻ ആ പുരസ്കാരം അർഹിച്ചിരുന്നു എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു എന്ന് മോഡിച്ച് പറഞ്ഞു.

യുവേഫ അവാർഡിൽ റൊണാൾഡോയ്ക്ക് ദേഷ്യമുണ്ടായിരുന്നു എന്ന തരത്തിൽ യുവന്റസ് പരിശീലകൻ മുമ്പ് അഭിപ്രായം പറഞ്ഞിരുന്നു. റയൽ മാഡ്രിഡിൽ ഒരുമിച്ച് ചാമ്പ്യൻസ് ലീഗ് നേടിയ മോഡ്രിച് ഫിഫ ബെസ്റ്റ് അവാർഡിലും റൊണാൾഡോയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ഫിഫാ ബെസ്റ്റിനായുള്ള ലിസ്റ്റിൽ റൊണാൾഡോ, മോഡ്രിച്, സലാ എന്നിവരാണ് ഉള്ളത്.