മൊ സലാ പി എഫ് എ പ്ലയർ ഓഫ് ദി സീസൺ, സോൺ സീസണിലെ മികച്ച ഇലവനിൽ ഇല്ല

ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ഏറ്റവും വലിയ പുരസ്കാരമായ പി എഫ് എ പുരുഷ പ്ലയർ ഓഫ് ദി സീസൺ പുരസ്കാരം ലിവർപൂൾ താരം മൊ സലാ സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് സലാ ഈ പുരസ്കാരം സ്വന്തമാക്കുന്നത്. പ്രീമിയർ ലീഗ് കിരീടം നഷ്ടമായെങ്കിലും മൊ സലാക്ക് ഇത് മികച്ച സീസണായിരുന്നു. സലാ 23 ഗോളുകൾ നേടി ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. കൂടാതെ 13 അസിസ്റ്റും ലീഗിൽ സലാ നേടി.

2018ൽ ആയിരുന്നു സലാ മുമ്പ് ഈ പുരസ്കാരം നേടിയത്. ചെൽസിയുടെ വനിതാ താരം സാം കെർ ഈ സീസണിലെ മികച്ച വനിതാ താരമായി മാറി. കെർ 20 ഗോളും നാല് അസിസ്റ്റും സംഭാവന ചെയ്തിരുന്നു.

20220610 005937

പി എഫ് എയുടെ ഈ സീസണിലെ മികച്ച യുവതാരമായി സിറ്റിയുടെ ഫിൽ ഫോഡൻ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം സീസണിലാണ് ഫോഡൻ ഈ പുരസ്കാരം നേടുന്നത്. പി എഫ് എ ടീം ഓഫ് ദി സീസണിൽ സ്പർസിന്റെ സോൺ ഇല്ലാത്തത് അത്ഭുതപ്പെടുത്തി.

The PFA Premier League Team of the Year!

അലിസൺ, കാൻസെലോ, വാൻ ഡൈക്, റൂദിഗർ, അർനോൾഡ്, ഡിബ്രുയിനെ, തിയാഗോ, ബെർണാഡോ സിൽവ, സലാ, ക്രിസ്റ്റ്യാനോ, മാനെ