ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന ലീഗുകളിൽ ഒന്നായ മിസോറാം പ്രീമിയർ ലീഗ് തിരികെയെത്തുന്നു. കോവിഡ് കാരണം അവസാന രണ്ട് വർഷമായി നടക്കാതിരുന്ന ലീഗ് ഇത്തവണ നടത്തും എന്ന് മിസോറം ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഈ വർഷം ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാകും മിസോറം പ്രീമിയർ ലീഗ് നടക്കുക.
എട്ടു ടീമുകൾ ലീഗിൽ നിന്ന് മാറി കൂടുതൽ ടീമുകൾ ഇത്തവണ ഉണ്ടാകും എന്നാണ് സൂചനകൾ. ഐസാൾ എഫ് സി, ചാന്മാരി, ചിംഗ വെംഗ്, ചോൻപുയി, എലക്ട്രിക് വെങ്, മിസോറാം പോലീസ്, വെങ്നുയയി, രാമ്ലും നോർത്ത് എന്നീ ടീമുകൾ ലീഗിൽ പങ്കെടുക്കും. ഐസാൾ ആണ് അവസാനം നടന്നപ്പോൾ മിസോറാം ലീഗ് കിരീടം ഉയർത്തിയത്. 2012 മുതൽ നടക്കുന്ന മിസോറാം ലീഗിൽ ഏറ്റവും കൂടുതൽ കിരീടം നേടിയതും ഐസാൾ ആണ്.













