IPL 2021: മിച്ചൽ മാർഷിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്‌സ്

Staff Reporter

വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കുന്ന ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷിന് പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്. ഇംഗ്ലണ്ട് താരം ജേസൺ റോയിയെ ആണ് സൺറൈസേഴ്‌സ് ടീമിൽ എത്തിച്ചത്. ബയോ ബബിളിൽ കൂടുതൽ ദിവസം ചിലവഴികേണ്ടിവരുന്നതുമായി ബന്ധപ്പെട്ടാണ് മിച്ചൽ മാർഷ് ഐ.പി.എല്ലിൽ നിന്ന് വിട്ട്നിന്നത്.

ബേസ് തുകയായ 2 കോടി രൂപ നൽകിയാണ് സൺറൈസേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. ഈ വർഷത്തെ ഐ.പി.എല്ലിൽ ഉണ്ടായിരുന്നെങ്കിലും ജേസൺ റോയിയെ ആരും സ്വന്തമാക്കിയിരുന്നില്ല. മുൻപ് ഐ.പി.എല്ലിൽ ഗുജറാത്ത് ലയൺസിന് വേണ്ടിയും ഡൽഹി ക്യാപിറ്റൽസിനു വേണ്ടിയും ജേസൺ റോയ് കളിച്ചിട്ടുണ്ട്.