എഴുതി തള്ളേണ്ട, അത്ഭുതങ്ങള്‍ സംഭവിച്ചേക്കാം – ടാസ്കിന്‍ അഹമ്മദ്

Sports Correspondent

ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്ന് പറഞ്ഞ് ടാസ്കിന്‍ അഹമ്മദ്. അത്ഭുതങ്ങള്‍ സംഭവിക്കാമെന്നാണ് താരം തങ്ങളുടെ സാധ്യതകളെക്കുറിച്ച് പറഞ്ഞത്. അവസാന മത്സരത്തിൽ പാക്കിസ്ഥാനാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍.

അതേ സമയം ഇന്ത്യ സിംബാബ്‍വേയെയും ദക്ഷിണാഫ്രിക്ക നെതര്‍ലാണ്ട്സിനെയും നേരിടുന്നതിനാൽ തന്നെ ഈ മത്സരങ്ങളിൽ അട്ടിമറി നടന്നാൽ മാത്രമേ ബംഗ്ലാദേശ് പാക്കിസ്ഥാനെ തോല്പിച്ചാലും സെമി കാണുകയുള്ളു.

ഗ്രൂപ്പിലെ ഓരോ മത്സരങ്ങളിലും ഏത് ടീം വേണമെങ്കിലും ജയിക്കാമെന്ന സ്ഥിതിയായിരുന്നുവെന്നും അവസാന മത്സരങ്ങളിലും ഇത്തരം അത്ഭുതങ്ങള്‍ സംഭവിച്ച് കൂടായ്കയില്ലെന്നും ടാസ്കിന്‍ വ്യക്തമാക്കി.