വെള്ളി മെഡലുമായി മിരാബായി ചാനു, ഇന്ത്യന്‍ മെഡൽ വേട്ടയ്ക്ക് തുടക്കമായി

Sports Correspondent

49 കിലോ വിഭാഗം വനിത ഭാരോദ്വാഹനത്തിൽ മെഡൽ നേടി ഇന്ത്യയുടെ മീരാബായി ചാനു. ഇന്ന് നടന്ന മത്സരത്തിൽ വെള്ളി മെഡൽ ആണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. 210 കിലോ ഉയര്‍ത്തിയ ചൈനീസ് താരം ഹോയി ആണ് ഒളിമ്പിക്സ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്. ഇന്തോനേഷ്യയുടെ വിന്‍ഡി ആയിഷ വെങ്കല മെഡൽ നേടി.

ഒളിമ്പിക്സ് റെക്കോര്‍ഡോടു കൂിയാണ് ചൈനീസ് താരത്തിന്റെ സ്വര്‍ണ്ണ മെഡൽ. സ്നാച്ചിൽ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ 115 കിലോയും ഉയര്‍ത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ മെഡൽ നേട്ടം. അവസാന ശ്രമത്തിൽ 117 കിലോ ഉയര്‍ത്തുവാന്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ ചാനു ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ല.