ബാഴ്സലോണയുടെ കൊളംബിയൻ ഡിഫൻഡർ യേരി മിന ഇംഗ്ലീഷ് ലരീമിയർ ലീഗ് ക്ലബ്ബായ എവർട്ടനിലേക്ക്. ഏതാണ്ട് 35 മില്യൺ പൗണ്ടോളം നൽകിയാവും താരം ഗൂഡിസൻ പാർക്കിൽ എത്തുക. ഇത് സംബന്ധിച്ച ചർച്ചകൾ ഇരു ടീമുകളും നടത്തി വരുന്നതായാണ് വിവരം.
ജനുവരിയിൽ മാത്രം ബാഴ്സയിൽ എത്തിയ മിനക്ക് പക്ഷെ ടീമിൽ കാര്യമായ അവസരം ലഭിച്ചിരുന്നില്ല. വെറും 6 മത്സരങ്ങളിൽ മാത്രമാണ് താരം ബാഴ്സ ജേഴ്സി അണിഞ്ഞത്. പക്ഷെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ടീമുകൾ രംഗത്ത് വന്നിരുന്നു. പക്ഷെ എവർട്ടൻ നിലവിൽ താരത്തെ ടീമിൽ എത്തിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
