മഴക്കാല ഫുട്ബോൾ, സേവന താനൂർ ക്വാർട്ടറിൽ

മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ഇന്നലെ നടന്ന പ്രീക്വാർട്ടറിൽ സേവന താനൂരിന് വിജയം. ഫൈറ്റേഴ്സ് ബോയ്സ് അരിപ്രയെ ആണ് താനൂർ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ഇന്ന് ബൂട്ട് ഇല്ലാത്ത ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ ഫിനിക്സ് അരിപ്ര ഗോൾഡ് സ്റ്റാർ ചേരിയത്തെ നേരിടും.

കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്നലെ വെസ്റ്റേൺ സിറ്റി താഴെയങ്ങാടി സിൽവർ ജൂബിലി ഇല്ലത്തുപടിയെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വെസ്റ്റേൺ സിറ്റിയുടെ വിജയം. ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ എം എൽ എസ് സി കൂരിയാട് കെ പി ഗ്രൂപ്പ് മൂർക്കനാടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial