“കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉള്ള യാത്ര അവിസ്മരണീയമാക്കുമെന്ന് പ്രതീക്ഷിക്കുന്നു” – മിലോസ്

Newsroom

Picsart 23 08 15 11 02 59 145
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ സൈനിംഗ് ആയ മിലോസ് ഡ്രിങ്കിച് ക്ലബിലേക്ക് എത്തിയതിൽ ഉള്ള തന്റെ സന്തോഷം പങ്കുവെച്ചു. ഒരു മികച്ച ക്ലബ്ബിനൊപ്പം മറ്റൊരു ലീഗിൽ ഒരു പുതിയ വെല്ലുവിളി നേരിടാനുള്ള ഒരു മികച്ച അവസരമായി ഞാൻ ഇതിനെ കാണുന്നു. എന്ന് 24കാരനായ മോണ്ടിനെഗ്രോ ഡിഫൻഡർ പറഞ്ഞു.

കേരള 23 08 15 11 03 16 604

“കരോലിസുമായി സംസാരിക്കാൻ തുടങ്ങിയ ആദ്യ നിമിഷം മുതൽ ഒരു നല്ല അനുഭവം ആയിരുന്നു. എന്റെ കരിയറിലെ ഈ പുതിയ അധ്യായത്തിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്, അതൊരു അവിസ്മരണീയമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പിച്ചിലും പുറത്തും എല്ലാം ഞാൻ നൽകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.” ഡ്രിങ്കിച് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ഈ സീസണിൽ 15-ാം നമ്പർ അണിഞ്ഞാകും താരം കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുക. കൊൽക്കത്തയിലെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ചേരാൻ ഒരുങ്ങുകയാണ് താരം ഇപ്പോൾ.