എ സി മിലാൻ അവസാനം ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലേക്ക് എത്തി. നിർണായകമായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഓസ്ട്രിയൻ ടീമായ സാൽസ്ബർഗിനെ തോൽപ്പിച്ച് ആണ് മിലാൻ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. സാൻ സിരോയിൽ നടന്ന മത്സരം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മിലാൻ വിജയിച്ചത്.

മത്സരത്തിന്റെ 14ആം മിനുട്ടിൽ ടൊണാലിയുടെ അസിസ്റ്റിൽ നിന്ന് ജിറൂഡ് ആണ് മിലാന് ലീഡ് നൽകിയത്. 46ആം മിനുട്ടിൽ ക്രൂണിചിലൂടെ മിലാൻ ലീഡ് ഇരട്ടിയാക്കി. പിന്നീട് ജിറൂഡ് തന്റെ രണ്ടാം ഗോളും കണ്ടെത്തി. അവസാനം മെസിയസ് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.
ഈ ജയത്തോടെ 10 പോയിന്റുമായി മിലാൻ ഗ്രൂപ്പ് ഘട്ടം രണ്ടാം സ്ഥാനത്ത് അവസാനിപ്പിച്ചു. 6 പോയിന്റുമായി സാൽസ്ബർഗ് മൂന്നാമതും.














