ഇറ്റാലിയൻ ക്ലബ്ബായ മിലാന്റെ ‘എൽ പിസ്റ്റലാരോ’ ക്രിസ്റ്റോഫ് പിയാറ്റെകിനെ സ്വന്തമാക്കി ക്ലിൻസ്മാന്റെ ഹെർത്ത ബെർലിൻ. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് താരത്തെ 28 മില്ല്യൺ നൽകിയാണ് എസി മിലാനിൽ നിന്നും ഹെർത്ത താരത്തെ സ്വന്തമാക്കിയത്. 24കാരനായ പോളിഷ് സൂപ്പർ താരം ഇറ്റലിയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ചിരുന്നു. ബുണ്ടസ് ലീഗയിലെ പോളിഷ് ഐക്കൺ ബയേണിന്റെ റോബർട്ട് ലെവൻഡോസ്കിക്ക് ഒരു വെല്ലുവിളിയാവാനാകും താരത്തിന്റെ ശ്രമം. പോളിഷ് ദേശീയ ടീമിന് വേണ്ടി യൂറോ യോഗ്യതാ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് പിയറ്റെക് കാഴ്ച്ച വെച്ചത്. വെസ്റ്റേൺ മൂവീസിനെ ഓർമ്മിപ്പിക്കുന്ന പിസ്റ്റലാരോ സെലിബ്രേഷൻ ഇനി ബുണ്ടസ് ലീഗയിലും തരംഗമാവും.
🔊 SOUND ON 🔊
Alè Piatek alè 🔫🔫🔫️⚽️🔴⚫️#MilanCagliari pic.twitter.com/dwiSc4ofV8— AC Milan (@acmilan) February 10, 2019
ആദ്യ സീസണിൽ ജെനോവക്കൊപ്പം 21 മത്സരങ്ങളിൽ 19 ഗോളുകൾ നേടിയിരുന്നു. പിന്നീട് കഴിഞ്ഞ വർഷം ജനുവരിയിൽ മിലാനിലെത്തിയ പിയാറ്റെക്കിന് അധികം തിളങ്ങാനായില്ല. 15 ഗോളുകൾ മാത്രമാണ് താരം 35 കളികളിൽ നിന്നും നേടിയത്. ഫ്രീ ട്രാൻസ്ഫറിൽ സ്ലാത്തൻ ഇബ്രഹിമോവിച് എത്തിയതും യുവതാരം റാഫേൽ ലിയോയുടെ പ്രകടനവുമാണ് സാൻ സൈറോ വിടാൻ പിയറ്റെകിനെ പ്രേരിപ്പിച്ചത്. ട്രാൻസ്ഫർ ജാലകത്തിൽ പണം വാരിയെറിഞ്ഞ് വമ്പൻ തിരിച്ച് വരവിനാണ് ഹെർത്ത ബെർലിൻ ശ്രമിക്കുന്നത്.