ബെംഗളൂരു എഫ് സി വിടാൻ ഒരുങ്ങുകയാണ് ബെംഗളൂരു എഫ് സിയുടെ വെനിസ്വേലൻ സ്ട്രൈക്കർ മികു. കഴിഞ്ഞ സീസണിൽ തന്നെ ബെംഗളൂരു എഫ് സി വിടാം ശ്രമിച്ചിരുന്ന മികു ഇത്തവണ എന്തായാലും ക്ലബ് വിടും. തായ്ലാന്റ് ക്ലബായ ബുറിറാം യുണൈറ്റഡുമായി മികു ചർച്ചയിലാണ്. ഉടൻ തന്നെ താരം ബുറിറാമുനായി കരാർ ഒപ്പിട്ടേക്കും.
ബെംഗളൂരു എഫ് സി തന്റെ പ്രകടനങ്ങൾക്ക് അർഹമായ പരിഗണന തരുന്നില്ല എന്നതാണ് മികുവിനെ ക്ലബിൽ നിന്ന് അകറ്റുന്നത്. ബെംഗളൂരു നഗരത്തിലെ ജീവിതവും മികുവിന് മടുത്തതായാണ് താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. തായ്ലാന്റ് ക്ലബുമായി ചർച്ചയിൽ ഉണ്ട് എങ്കിലും ഇന്ത്യൻ ക്ലബുകളും മികുവിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
ബെംഗളൂരു എഫ് സിക്ക് വേണ്ടി രണ്ടു സീസണുകളിലായി ഐ എസ് എലിൽ 20 ഗോളുകൾ മികു നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം 12 മത്സരങ്ങൾ മാത്രമേ മികുവിന് കളിക്കാൻ ആയുള്ളൂ.