കരിയർ അമേരിക്കയിൽ അവസാനിപ്പിക്കുന്നത് ആലോചിക്കുന്നതായി മെസ്സി

Newsroom

തന്റെ കരിയർ അമേരിക്കയിൽ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്ന് ബാഴ്സലോണ താരം ലയണൽ മെസ്സി. അമേരിക്കൻ ലീഗും അമേരിക്കയിലെ ജീവിതവും അനുഭവിക്കണം എന്ന് താൻ എന്നും ആഗ്രഹിച്ചിരുന്നു എന്ന് മെസ്സി പറഞ്ഞു. താൻ എപ്പോഴും പറഞ്ഞിട്ടുണ്ട് തന്റെ കരിയർ അവിടെ അവസാനിപ്പിച്ചേക്കും എന്ന്. മെസ്സി പറഞ്ഞു.

എന്നാൽ താൻ എൽ എൽ എസിൽ കളിക്കുമോ ഇല്ലയോ എന്നത് തനിക്ക് ഇപ്പോൾ ഉറപ്പുള്ള കാര്യമല്ല എന്നും മെസ്സി പറഞ്ഞു. ഈ സീസൺ അവസനാം ബാഴ്സലോണ വിടുമോ എന്ന ചോദ്യത്തിന് അത് സീസൺ അവസാനം മാത്രമെ തീരുമാനിക്കുകയുള്ളൂ എന്ന് ലയണൽ മെസ്സി പറഞ്ഞു‌. ബാഴ്സലോണ വിടുന്നു എങ്കിലും നല്ല രീതിയിൽ മാത്രമായിരിക്കും ക്ലബ് വിടുക എന്നും മെസ്സി പറഞ്ഞു.