അസിസ്റ്റിൽ ലാലിഗ റെക്കോർഡ് ഇട്ട് ലയണൽ മെസ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണക്ക് നല്ല കാലം അല്ലായെങ്കിലും മെസ്സി പുതിയ റെക്കോർഡുകൾ കുറിക്കുകയാണ്. ഇന്ന് അലാവസിനെതിരായ മത്സരത്തിൽ അസിസ്റ്റിന്റെ കാര്യത്തിലാണ് മെസ്സി റെക്കോർഡ് ഇട്ടത്. ഇന്ന് അൻസു ഫതി നേടിയ ആദ്യ ഗോൾ ഒരുക്കിയത് മെസൈ ആയിരുന്നു. ആ അസിസ്റ്റോടെ മെസ്സിക്ക് ഈ സീസൺ ലാലിഗയിൽ 21 അസിസ്റ്റുകൾ ആയി. ലാലിഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കുന്ന താരമായി മെസ്സി ഇതോടെ മാറി.

മുൻ ബാഴ്സലോണ താരം സാവിക്കായിരുന്നു ഇതുവരെ ഈ റെക്കോർഡ്. 20 അസിസ്റ്റായിരുന്നു സാവി ഒരു സീസണിൽ സംഭാവന ചെയ്തത്. 2008/09 സീസണിലായിരുന്നു സാവിയുടെ റെക്കോർഡ്. ഈ സീസൺ ലാലിഗയിൽ 24 ഗോളുകളും മെസ്സി ഇതുവരെ നേടിയിട്ടുണ്ട്.