ഗോളടിയിൽ റൊണാൾഡോയെ മറികടന്ന് മെസ്സി

Staff Reporter

ക്ലബ്ബുകൾക്ക് വേണ്ടി ഗോളടിച്ച് കൂട്ടിയതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ബാഴ്‌സലോണ താരം ലിയോണൽ മെസ്സി. ഇന്നലെ വയ്യഡോളിഡിനെതിരെ നേടിയ ഇരട്ട ഗോളോടെയാണ് ക്ലബുകൾക്ക് വേണ്ടി കൂടുതൽ നേടിയതിൽ മെസ്സി റൊണാൾഡോയെ മറികടന്നത്. മത്സരത്തിൽ രണ്ട് ഗോളിന് പുറമെ രണ്ട് അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 5-1ന് ബാഴ്‌സലോണ വയ്യഡോളിഡിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. മത്സരത്തിൽ ഫ്രീ കിക്കിലൂടെ ഗോൾ നേടിയ മെസ്സി തന്റെ 50മത്തെ ഫ്രീ കിക്ക്‌ ഗോളും നേടിയിരുന്നു.

ഇന്നലെ നേടിയ രണ്ടു ഗോളുകൾ ക്ലബ്ബുകൾക്ക് വേണ്ടി മെസ്സിയുടെ 608മത്തെ ഗോളായിരുന്നു. മെസ്സി 695 മത്സരങ്ങളിൽ നിന്നാണ് ഇത്രയും ഗോളുകൾ നേടിയത്. 606 ഗോളുകൾ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. 813 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ ഇത്രയും ഗോളുകൾ നേടിയത്. സ്പോർട്ടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നിവർക്ക് വേണ്ടിയാണ് റൊണാൾഡോ ഗോളുകൾ നേടിയത്.