അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ സ്പെയിൻ ദേശീയ ടീമിനു വേണ്ടി കളിപ്പിക്കാൻ സ്പാനിഷ് ബോർഡ് ആവുന്ന അത്ര ശ്രമിച്ചിരുന്നു എന്ന് മുൻ സ്പാനിഷ് പരിശീലകൻ വിൻസെന്റ് ഡെൽ ബോസ്കി. മെസ്സി ബാഴ്സലോണയിൽ എത്തി അത്ഭുതങ്ങൾ കാണിക്കുന്ന സമയത്ത് തന്നെ മെസ്സിയെ സ്പെയിൻ ദേശീയ ജേഴ്സി അണിയാൻ ക്ഷണിച്ചിരുന്നു. എന്നാൽ യുവ മെസ്സി അന്ന് അത് നിരസിക്കുകയായിരുന്നു എന്ന് ഡെൽ ബോസ്കോ പറഞ്ഞു.
തന്റെ രാജ്യമായ അർജന്റീനയോടുള്ള അതിയായ സ്നേഹമാണ് മെസ്സിയെ സ്പെയിൻ ദേശീയ ജേഴ്സിയിൽ നിന്ന് അകറ്റിയത് എന്നും ഡെൽ ബോസ്കോ പറഞ്ഞു. മെസ്സിയെ കളിപ്പിക്കാൻ കഴിയാത്തത് സ്പെയിൻ ദേശീയ ടീമിന് വൻ നഷടമായി. മെസ്സി മെസ്സി മാത്രമാണ്. മെസ്സിക്ക് പകരംവെക്കാൻ ഒരാളും ഇല്ലാ എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മെസ്സിയെ പരിശീലിപ്പിക്കണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.