“റൊണാൾഡോ കൊല്ലുകയേ ചെയ്യൂ, മെസ്സി കൊല്ലുന്നതിന് മുമ്പ് വേദനിപ്പിച്ചെന്ന് കൂടി ഉറപ്പിക്കും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മെസ്സിയെയും റൊണാൾഡോയെയും എടുത്താൽ ആരാകും മികച്ച ഫുട്ബോൾ താരമെന്ന ചോദ്യത്തിന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൂണിയുടെ മികച്ച മറുപടി. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഒപ്പം കളിച്ചിട്ടുണ്ട് എങ്കിലും ലയണൽ മെസ്സി ആണ് മികച്ച താരം എന്നാണ് തന്റെ അഭിപ്രായം. റൊണാൾഡോ തന്റെ സുഹൃത്ത് ആണെങ്കിലും താൻ മെസ്സിയെ ആണ് റൊണാൾഡോക്ക് മുകളിൽ കാണുന്നത്. റൂണി പറഞ്ഞു.

റൊണാൾഡോ പെനാൾട്ടി ബോക്സിൽ ഒരു കൊലപാതകിയാണ്. നിങ്ങളുടെ ഡിഫൻസിനെ അദ്ദേഹം കൊല്ലുക തന്നെ ചെയ്യും. എന്നാൽ മെസ്സിയാകട്ടെ കൊല്ലുക മാത്രമല്ല കൊല്ലുന്നതിന് മുമ്പ് എതിരാളികളെ പരമാവധി വേദനിപ്പിച്ചെന്ന് ഉറപ്പുവരുത്തും. എന്നിട്ടെ കൊല്ലുകയുള്ളൂ. റൂണി പറഞ്ഞു. മെസ്സിയുടെ കളി കണ്ടാൽ അദ്ദേഹമാണ് ഫുട്ബോൾ കൂടുതൽ ആസ്വദിക്കുന്നത് എന്ന് തോന്നും എന്നും റൂണി പറഞ്ഞു.