ഇന്നലെ ഫൈനലിൽ അർജന്റീനയെ കിട്ടണം എന്ന് പറഞ്ഞ നെയ്മറിന്റെ വാക്കുകൾക്ക് ഇന്ന് മെസ്സി മറുപടി പറഞ്ഞു. നെയ്മർ പറഞ്ഞത് താൻ അറിഞ്ഞു എന്നും നെയ്മർ നല്ല കുട്ടി ആയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഫൈനലിൽ എല്ലാവരും വിജയിക്കാൻ വേണ്ടി ആണ് ഇറങ്ങുന്നതും ഞങ്ങളും വിജയിക്കാൻ ആകും ഇറങ്ങുന്നത്. മെസ്സി പറഞ്ഞു. ഇന്ന് കൊളംബിയയെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ചായിരുന്നു അർജന്റീന കോപ അമേരിക്ക ഫൈനലിലേക്ക് മുന്നേറിയത്.
കഴിഞ്ഞ കോപ അമേരിക്കയിൽ തങ്ങൾ പ്രയാസമുള്ള ഗ്രൂപ്പിൽ ആയിരുന്നു എന്നിട്ടും പോസിറ്റീവ് ആയി കളിക്കാൻ ആയി. ഇത്തവണ ഫൈനലിലും എത്തി. എന്നത്തേതിനേക്കാളും ആവേശത്തോടെയാണ് ഈ ഫൈനലിനെ നോക്കി കാണുന്നത് എന്ന് മെസ്സി മത്സര ശേഷം പറഞ്ഞു. താൻ തന്റെ രാജ്യത്തിനായി എല്ലായ്പ്പോഴും തന്റെ എല്ലാം നൽകിയിട്ടുണ്ട് എന്നും മെസ്സി പറഞ്ഞു. താൻ ഫോമിലാണോ അല്ലയോ എന്നതല്ല കാര്യം, എന്നും താൻ തന്റെ പരമാവധി രാജ്യത്തിന് നൽകാറുണ്ട് മെസ്സി പറഞ്ഞു.
ഇതിനു മുമ്പ് 2007ൽ ആയിരുന്നു കോപ അമേരിക്ക ഫൈനലിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ വന്നത്. അന്ന് ബ്രസീൽ 3-0ന് വിജയിച്ച് കപ്പ് ഉയർത്തിയിരുന്നു. 2004ലെ കോപ അമേരിക്ക ഫൈനലിലും ബ്രസീൽ അർജന്റീനയെ തോൽപ്പിച്ചിരുന്നു.