ലാ ലീഗയിൽ ചരിത്രമെഴുതി അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി. ലാ ലീഗ ചരിത്രത്തിൽ ഒരു സീസണിൽ 20 ഗോളുകൾ അടിക്കുകയും 20 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ആദ്യ താരമായി മാറി ലയണൽ മെസ്സി. റയൽ വയ്യഡോലിദിനെതിരെ ആർടൂറോ വിദാൽ നേടിയ ഗോളിന് വഴിയൊരുക്കിയാണ് മെസ്സി ഈ നേട്ടം നേടിയത്.
ഇതിനു മുൻപ് ബാഴ്സയുടെ മുൻ താരം സാവിയായിരുന്നു 2008-09 സീസണിൽ ഇത്രയും അസിസ്റ്റ് നൽകിയത്. യൂറോപ്പിൽ തന്നെ ഈ നൂറ്റാണ്ടിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മെസ്സി. ആഴ്സണൽ താരം തിയറി ഹെന്റ്രി 2003-04 സീസണിൽ 24 ഗോളടിക്കുകയും 20 അസിസ്റ്റുകൾ നൽകുകയും ചെയ്തിരുന്നു. 33 കാരനായ ലയണൽ മെസ്സി 22 ഗോളുകളുമായി ലാ ലീഗയിലെ ടോപ്പ് സ്കോററാണ്. നിലവിൽ ലാ ലീഗയിൽ റയലിന് ഒരു പോയന്റ് പിന്നിലാണ് ബാഴ്സലോണ.