ബാഴ്സലോണ താൻ വിടാത്തത് ക്ലബ് വിടണമെങ്കിൽ ബാഴ്സലോണക്ക് എതിരെ കോടതിയിൽ പോകേണ്ടി വരും എന്നുള്ളത് കൊണ്ട് മാത്രമാണെന്ന് മെസ്സു പറഞ്ഞു. താൻ ക്ലബ് വിടാൻ ആവശ്യപെട്ടപ്പോൾ റിലീസ് ക്ലോസ് നൽകാനാണ് ക്ലബ് ആവശ്യപ്പെട്ടത്. എന്നാൽ പ്രസിഡന്റ് ബാർതൊമെയു തനോട് എപ്പോൾ വേണമെങ്കിലും ക്ലബ് വിടാം എന്നായിരുന്നു നേരത്തെ പറഞ്ഞത്. ആ വാക്ക് പാലിക്കാൻ അവർ തയ്യാറായില്ല. മെസ്സി പറഞ്ഞു.
പിന്നെ ആകെ വഴി കോടതിയിൽ പോവുകയാണ്. തന്നെ താനാക്കി മാറ്റിയ ക്ലബിനെതിരെ താൻ കോടതിയിൽ പോകില്ല. അതിന് തനിക്ക് ആവില്ല. മെസ്സി പറഞ്ഞു. തനിക്ക് എല്ലാം തന്ന ക്ലബാണ് ബാഴ്സലോണ. തനിക്ക് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതും ഈ ക്ലബാണ്. ഈ ക്ലബിനെതിരെ കോടതിയിൽ പോയി കൊണ്ട് തനിക്ക് ഒന്നും നേടാൻ ഇല്ല എന്നും മെസ്സു പറഞ്ഞു. നാളെ മുതൽ ബാഴ്സലോണക്ക് ഒപ്പം പരിശീലനം നടത്തും എന്നും ഈ ക്ലബിനെ ഒരുപാട് സ്നേഹിക്കുന്നു എന്നും മെസ്സി കൂട്ടിച്ചേർത്തു.