ബാലൻ ഡി ഓറിൽ നിന്ന് മെസ്സി അകലുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ ഒരു മാസം മുമ്പ് വരെ മെസ്സിക്കായിരുന്നു ബാലൻ ഡി ഓർ പുരസ്കാരത്തിന് എല്ലാ സാധ്യതയും കൽപ്പിക്കപ്പെട്ടിരുന്നത്. ലാലിഗ കിരീടം ഉറച്ച്, ചാമ്പ്യൻസ് ലീഗ് സെമിയുടെ ആദ്യ പാദം വിജയിച്ച്, കോപ ഡെൽ റേ ഫൈനലിൽ നിൽക്കുന്ന സമയം. പക്ഷെ എല്ലാം ഒരു മാസം കൊണ്ട് മാറിമറിഞ്ഞിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാതെ പുറത്തായ മെസ്സി ഇന്നലെ കോപ ഡെൽ റേ ഫൈനലിലും കിരീടം നേടാതെ മടങ്ങി.

കഴിഞ്ഞ സീസണിൽ ലോക ഫുട്ബോളർ പുരസ്കാരത്തിൽ അഞ്ചാം സ്ഥാനത്തായിരുന്ന ലയണൽ മെസ്സിക്ക് ഇതോടെ ഈ സീസണിലും കാര്യങ്ങൾ കടുപ്പമായിരിക്കുകയാണ്. ഇനി കോപ അമേരിക്കയിലും കിരീടം നേടാൻ ആയില്ല എങ്കിലും ആറാം ബാലൻ ഡി ഓർ എന്ന സ്വപ്നത്തിന് ഇനിയും മെസ്സി കാത്തിരിക്കേണ്ടി വന്നേക്കും.

ഈ സീസൺ തുടക്കം മുതൽ ബാഴ്സലോണയെ ഒറ്റയ്ക്ക് തോളിലേറ്റിയ മെസ്സി ഗോളുകളും അസിസ്റ്റുകളും വാരിക്കൂട്ടി എങ്കിലും കിരീടങ്ങൾ ഇല്ലാത്തത് വിനയാകും. ലാലിഗയിൽ മാത്രമല്ല യൂറോപ്പിൽ പ്രധാന അഞ്ചു ലീഗുകളിലെയും ടോപ്പ് സ്കോറർ ആയാണ് മെസ്സി സീസൺ അവസാനിപ്പിച്ചത്. പിചിചി അവാർഡും ഗോൾഡൻ ഷൂവും ഒക്കെ സ്വന്തം. ചാമ്പ്യൻസ് ലീഗിലും ടോപ് സ്കോറർ. പക്ഷെ കിരീടമായി ലാലിഗ മാത്രമേ ഉള്ളൂ.

ആറാമതും ബാലൻ ഡി ഓർ നേടിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ച് ബാലൻ ഡി ഓർ എന്ന നേട്ടത്തെ മെസ്സിക്ക് പിറകിലാക്കാമായിരുന്നു. റൊണാൾഡോയും ഈ സീസണിൽ പിറകിലേക്ക് പോയിരുന്നു. മെസ്സിയും റൊണാൾഡോയും അല്ലാതെ ആര് ബാലൻ ഡി ഓർ ഉയർത്തും എന്നതും സംശയമാണ്. ലിവർപൂളിന്റെ വാൻ ഡൈക്, സിറ്റിയുടെ ബെർണാഡോ സിൽവ, സ്റ്റെർലിംഗ് തുടങ്ങിയവരൊക്കെ ഇപ്പോൾ ബാലൻ ഡി ഓറിൽ പ്രതീക്ഷ വെക്കാൻ തുടങ്ങിയിട്ടുണ്ട്.