ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ മെസ്സി ആഗ്രഹിച്ച ഫലം അല്ല അദ്ദേഹത്തിനും ബാഴ്സക്കും ലഭിച്ചത്. എന്നാൽ മെസ്സി നേടിയ ഗോൾ ഒരു നാഴികക്കല്ല് പിന്നിടാൻ താരത്തെ സഹായിച്ചു. കരിയറിൽ 700 ഗോളുകൾ എന്ന റെക്കോർഡിൽ ആണ് മെസ്സി എത്തിയത്. ബാഴ്സലോണക്ക് വേണ്ടി 630 ഗോളുകളും അർജന്റീനയ്ക്ക് വേണ്ടി 70 ഗോളുകളുമാണ് ഔദ്യോഗിക മത്സരങ്ങളിൽ നിന്നായി മെസ്സി ഇതുവരെ നേടിയത്.
2005ൽ റൊണാൾഡീനോയുടെ പാസിൽ നിന്നായിരുന്നു മെസ്സി കരിയറിലെ ആദ്യ ഗോൾ നേടിയത്. അന്ന് മുതലിങ്ങോട്ട് ഗോളിന് ഒരു ക്ഷാമവും മെസ്സിക്ക് നേരിടേണ്ടി വന്നിട്ടില്ല. 2012 ഒരു സീസണിൽ 91 ഗോളുകൾ നേടിക്കൊണ്ട് ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് മെസ്സി കരിയറിൽ കുറിച്ചിരുന്നു. ഇനി ബാഴ്സലോണക്ക് വേണ്ടി 13 ഗോളുകൾ കൂടെ നേടിയാൽ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും മെസ്സിക്ക് കുറിക്കാം.