ഫോർമുല വണ്ണിൽ തുടർച്ചയായ ഏഴാം തവണയും ഉടമസ്ഥരുടെ കിരീടം ഉയർത്തി മെഴ്‌സിഡസ്. ഫോർമുല വണ്ണിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇരു ടീമിനു ഇത്രയും വലിയ ആധിപത്യം ലഭിക്കുന്നത്. ഇന്ന് നടന്ന എമിലിയ റോമഗ്ന ഗ്രാന്റ് പ്രീയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ മെഴ്‌സിഡസ് ഡ്രൈവർമാർ ആയ ലൂയിസ് ഹാമിൾട്ടൻ, വെറ്റാറി ബോട്ടാസ് എന്നിവർ എത്തുകയും രണ്ടാമതുള്ള റെഡ് ബുള്ളിനു കനത്ത തിരിച്ചടി നേരിടേണ്ടിയും വന്നതോടെയാണ് മെഴ്‌സിഡസ് കിരീടം ഉയർത്തിയത്. പോൾ പൊസിഷനിലുള്ള ബോട്ടാസിന് പിറകിൽ രണ്ടാമത് ആയി റേസ് തുടങ്ങിയ ഹാമിൾട്ടനു മോശം തുടക്കം ആണ് ലഭിച്ചത്. ആദ്യം തന്നെ മൂന്നാമത് തുടങ്ങിയ വെർസ്റ്റാപ്പനും പിറകിൽ മൂന്നാം സ്ഥാനത്ത് ഹാമിൾട്ടൻ പിന്തള്ളപ്പെട്ടു. എന്നാൽ ബോട്ടാസിനും വെർസ്റ്റാപ്പനും വ്യത്യസ്തമായി കൂടുതൽ നേരം പഴയ ടയറുകളിൽ റേസ് ചെയ്യാനുള്ള ഹാമിൾട്ടന്റെ തന്ത്രം വിജയം കാണുന്നത് ആണ് റേസിൽ കണ്ടത്. ഒരു ഘട്ടത്തിൽ ബോട്ടാസിനെ മറികടന്നു രണ്ടാമത് എത്തുമെന്ന് കരുതിയ വെർസ്റ്റാപ്പനു പിറകിലെ ടയർ പഞ്ചർ ആയതിനെ തുടർന്നു റേസ് അവസാനിപ്പിക്കാൻ ആയില്ല.
വർഷങ്ങൾക്ക് മുമ്പ് ആർട്ടയൻ സെന്നക്ക് ജീവൻ നഷ്ടമായ എമിലിയ റോമഗ്ന ട്രാക്കിൽ ഹാമിൾട്ടൻ മികച്ച ഡ്രൈവ് ആണ് പുറത്ത് എടുത്തത്. ഇനി നടക്കാനിരിക്കുന്ന തുർക്കിഷ് ഗ്രാന്റ് പ്രീയിൽ ജയിക്കാൻ ആയാൽ ഹാമിൾട്ടൻ തന്റെ ഏഴാം കിരീടവും ഉറപ്പിക്കും. ബോട്ടാസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ റെനാൽട്ടിന്റെ ഡാനിയേൽ റിക്കാർഡോ ആണ് റേസിൽ മൂന്നാം സ്ഥാനത്ത് എത്തിയത്. ഡാനിൽ കയറ്റ് നാലാമത് എത്തിയപ്പോൾ ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് അഞ്ചാമത് ആയി. സെർജിയോ പെരസ് ആറാമത് ആയപ്പോൾ വീണ്ടും മറ്റൊരു നിരാശജനകമായ പ്രകടനം ആണ് റെഡ് ബുള്ളിന്റെ അലക്‌സാണ്ടർ അൽബോണിൽ നിന്നുണ്ടായത്. ഹാമിൾട്ടന്റെ കരിയറിലെ 93 മത്തെ കരിയർ ഗ്രാന്റ് പ്രീ ജയം ആണിത്.