ഹൊയിബിയേർഗിനെ എവർട്ടൺ സ്വന്തമാക്കും

സൗത്താമ്പ്ടൺ ക്യാപ്റ്റൻ ആയിരുന്നു പിയെറെ എമിലെ ഹൊയിബിയേർഗിനെ എവർട്ടൺ സ്വന്തമാക്കും. 25മില്യണോളമാണ് ഹൊയിബിയേർഗിനായി എവർട്ടൺ വാഗ്ദാനം ചെയ്തിരിക്കുന്നത്. പുതിയ കരാർ ഒപ്പുവെക്കാൻ കൂട്ടാക്കാത്തതിനാൽ ഹൊയിബിയേർഗിന്റെ ക്യാപ്റ്റൻസി സൗതാമ്പ്ടൺ കഴിഞ്ഞ മാസം എടുത്തു കളഞ്ഞിരുന്നു. താരത്തിന്റെ സൗതാമ്പ്ടണുമായുള്ള കരാർ അടുത്ത വർഷം അവസാനിക്കാൻ ഇരിക്കുകയാണ്.

അവസാന നാലു വർഷമായി സൗതാമ്പ്ടണൊപ്പം ഹൊയിബിയേർഗ് ഉണ്ട്. ബയേണിൽ നിന്നായിരുന്നു 13 മില്യൺ നൽകി സൗതാമ്പ്ടൺ ഹൊയിബിയേർഗിനെ സ്വന്തമാക്കിയത്. 24കാരനായ താരത്തെ ഇപ്പോൾ സൗതാമ്പ്ടൺ ആദ്യ ഇലവനിൽ ഇറക്കുന്നുമില്ല. ടോട്ടൻഹാമും ഹൊയിബിയേർഗിനായി രംഗത്തുണ്ട്.

Exit mobile version