അവസാന നിമിഷത്തിൽ മെഹ്റസിന്റെ ഫ്രീകിക്ക് മാജിക്ക്, അൾജീരിയ ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ രണ്ടാം സെമി ഫൈനൽ വിജയിച്ച് അൾജീരിയ ഫൈനൽ ഉറപ്പിച്ചു. ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ നൈജീരിയയെ ആണ് അൾജീരിയ പരാജയപ്പെടുത്തിയത്. കളിയുടെ അവസാന കിക്കിലായിരുന്നു അൾജീരിയയുടെ വിജയം. കളി 1-1 എന്ന നിലയിൽ എക്സ്ട്രാ ടൈമിലേക്ക് പോവുകയാണ് എന്ന് തോന്നിച്ച നിമിഷത്തിൽ റിയാദ് മെഹ്റസാണ് അൾജീരിയയുടെ ഹീറോ ആയത്.

96ആം മിനുട്ടിൽ മെഹ്റസ് എടുത്ത ഫ്രീകിക്ക് നൈജീരിയയുടെ ഹൃദയം തകർത്തു കൊണ്ട് ഗോൾവലയിൽ വീഴുകയായിരുന്നു. കളിയുടെ ആദ്യ പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ അൾജീരിയ ആയിരുന്നു ആദ്യം മുന്നിൽ എത്തിയത്. 72ആം മിനുട്ടിലെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ഇഗാലോ നൈജീരിയയെ സമനിലയിൽ എത്തിക്കുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു മെഹ്റസിന്റെ ഗോൾ.

29 വർഷത്തിനു ശേഷമാണ് അൾജീരിയ ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഫൈനലിൽ എത്തുന്നത്. 1990ൽ ആയിരുന്നു അൾജീരിയ അവസാനം ഫൈനലിൽ എത്തിയത്. അന്ന് കിരീടവും ഉയർത്തിയിരുന്നു. ഫൈനലിൽ സെനഗലിനെ ആകും അൾജീരിയ നേരിടുക.