എംബപ്പെ മൂന്ന് ആഴ്ചയോളം പുറത്ത്, ബയേണ് എതിരായ മത്സരം നഷ്ടമാകും

Newsroom

Picsart 23 02 02 21 29 52 732
Download the Fanport app now!
Appstore Badge
Google Play Badge 1

എംബപ്പെ മൂന്ന് ആഴ്ച എങ്കിലും പുറത്തിരിക്കും എന്ന് പി എസ് ജി ക്ലബ് അറിയിച്ചു. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ അടുത്തിരിക്കെ എംബപ്പെക്ക് പരിക്ക് ഏറ്റത് പി എസ് ജിക്ക് ആശങ്ക നൽകിയിരുന്നു‌. ഇപ്പോൾ എംബപ്പെക്ക് ബയേണ് എതിരായ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ മത്സരം നഷ്ടമാകും എന്ന് ഉറപ്പായിരിക്കുകയാണ്‌. ഇന്നലെ ലീഗ് വണിൽ മോണ്ട്പിയെക്ക് എതിരെയുള്ള മത്സരത്തിന് ഇടയിൽ ആയിരുന്നു എംബപ്പെക്ക് പരിക്കേറ്റത്. ഇന്നലെ തുടക്കത്തിൽ പെനാൾറ്റി നഷ്ടപ്പെടുത്തിയ എംബപ്പെക്ക് 20ആം മിനുട്ടിലാണ് പരിക്കേറ്റത്. താരം ഉടനെ കളം വിട്ടിരുന്നു.

എംബപ്പെ 23 02 02 10 40 20 651

തുടയെല്ലിനാണ് പരിക്ക്. ഇനി രണ്ടാഴ്ച മാത്രമെ ബയേണുമായുള്ള പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരത്തിന് ബാക്കിയുള്ളൂ. ഇന്നലെ പരിക്ക് കാരണം നെയ്മർ പി എസ് ജിക്ക് ആയി കളിച്ചിരുന്നില്ല. നെയ്മറിന്റെ പരിക്ക് സാരമുള്ളതല്ല. അദ്ദേഹം അടുത്ത മത്സരം മുതൽ ടീമിൽ ഉണ്ടാകും. ഇന്നലെ മത്സരത്തിനിടയിൽ സെർജിയോ റാമോസിനും പരിക്കേറ്റിരുന്നു. ബയേൺ മത്സരത്തിനു മുമ്പ് ഉള്ള രണ്ട് ലീഗ് മത്സരങ്ങളും ഒരു ഫ്രഞ്ച് കപ്പ് മത്സരവും എംബപ്പെക്ക് നഷ്ടമാകും.